കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Wednesday, November 18, 2009

വിപ്ലവാഗ്നി

ഇതില്‍ നിന്നൊന്ന് പുറത്തുകടന്നിരുന്നെങ്കില്‍ ,ചെഗുവേര ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.ബൊളീവിയന്‍ കാടുകളെ വിപ്ലവാഗ്നിയാല്‍ തീ പിടിപ്പിച്ച, വീറീന്‍റെ അഗ്നിയെ തളച്ച യാങ്കി ടീഷര്‍ട്ട് കമ്പനിയെ ചെഗു ശപിച്ചു.ആരാവും രക്ഷിക്കുക? അതേ ടീഷര്‍ട്ടിന്‍റെ മുന്‍വശത്തിരുന്ന് സാനിയ പുഞ്ചിരിച്ചുകൊണ്ടിരുന്നു.

No comments:

Post a Comment