കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Friday, November 27, 2009

ഭ്രാന്തന്‍

വീട്ടിലേക്കുള്ള വഴി മറന്നു പോയിരുന്നു.മതിഭ്രമങ്ങളുടെ ചിറകിലേറി മായാലോകത്തായിരുന്നു താമസം.എന്നാലിപ്പോള്‍ എനിക്ക് എന്‍റെ വീട്ടിലേക്കൂള്ള വഴിയറിയാം.പക്ഷെ അവരാരും എന്നെ അറിയുന്നില്ലെന്നു പറയുന്നു!ഞാന്‍ വീണ്ടും മതിഭ്രമങ്ങളുടെ കയത്തിലേക്കു വീണതുപോലെ?ഇനി വിഭ്രാന്തിയുടെ ചിറകിലേക്ക് വീണ്ടും നടന്നു കയറാം.അഭിനയിക്കാം.അഭിനയമാണല്ലോ ജീവിതം!!!

No comments:

Post a Comment