കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Monday, November 30, 2009

നൊസ്റ്റാള്‍ജിയ

പഞ്ചസാര മണലില്‍ പൂത്താം കോലു കളിച്ചതും,കളിമണ്‍ കോട്ടകള്‍ കെട്ടിയതും,നിലാവത്ത് മണലില്‍ മലര്‍ന്നുകിടന്ന് നക്ഷത്രങ്ങളെണ്ണിയതും ഗര്‍വ്വത്തോടെ അയാള്‍ അവര്‍ക്കുമുന്‍പില്‍ വിവരിച്ചപ്പോള്‍ അവരുടെ മുഖത്ത് ഗൃഹാതുരത നിറയുന്നതു കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നു.അടുക്കിയടുക്കി വെച്ച കോണ്‍ക്രീറ്റു കൂടുകളില്‍ ബന്ധിതരായ വയസ്സന്‍മാരായിരുന്നു അവര്‍.

No comments:

Post a Comment