കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Friday, November 20, 2009

സംന്ന്യാസി

വരള്‍ച്ച തന്നെ...എങ്ങും കൊടിയ വരള്‍ച്ച! .ഗ്രാമത്തില്‍ കൃഷിക്കാര്‍ വട്ടം കൂടി.അവര്‍ കൂടി യാലോചിക്കുവാന്‍ തുടങ്ങി.മഴ പെയ്തില്ലെങ്കില്‍ കൃഷി നശിക്കും,വേറെ പോംവഴികളേക്കുറിച്ചാലോചിക്കാനായിരുന്നു അവര്‍ കൂട്ടം കൂടിയത്.അവസാനമവരൊരു നിര്‍ണ്ണയത്തിലെത്തി."ദൈവത്തോടപേക്ഷിക്കുക".അടുത്ത പ്രഭാതത്തില്‍ ഗ്രാമത്തിലെ അരയാല്‍ത്തറയിലൊരു സംന്ന്യാസി വന്നു.കാഷായ വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടിവളര്‍ത്തി വലിയ രുദ്രാക്ഷമാലയണിഞ്ഞ സംന്ന്യാസി!.സംന്ന്യാസി മുഴുവന്‍ സമയവും ധ്യാനാവസ്ഥയിലായിരുന്നു!.അന്നു വൈകുന്നേരം കിഴക്കുനിന്നും പിശറന്‍ കാറ്റ് വീശുവാന്‍ തുടങ്ങി.കാറ്റിനൊപ്പം ആകാശത്തിലെ കിളിവാതിലുകളെത്തുറന്ന് മഴ പെയ്യുവാന്‍ തുടങ്ങി.തോടുകളും ,നദികളും,കുളങ്ങളുമെല്ലാം നിറഞ്ഞു കവിഞ്ഞു!.അടുത്ത പ്രഭാതം മുതല്‍ സംന്ന്യാസിയുടെ തിരുമുമ്പില്‍ പലവിധഭോജ്യങ്ങള്‍ നിരന്നുതുടങ്ങി.അനുഗ്രഹാശീര്‍വാദങ്ങള്‍ക്കായി ഭക്തജനങ്ങളുടെ തിക്കും തിരക്കും!ഒരു രാത്രി തിരക്കെല്ലാമൊഴിഞ്ഞപ്പോള്‍ അരയാല്‍ തിരക്കി,"കപടസംന്ന്യാസി,വേഷധാരി എന്തിനാണീകാപട്യം?മഴ പെയ്തത് നിങ്ങളുടെ ശക്തിയാലല്ലല്ലോ?സംന്ന്യാസി ഊറിച്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു."മണ്ടന്‍മാരാണിവര്‍,ശുദ്ധവിഡ്ഢികള്‍".വീണ്ടും ധ്യാനത്തിലമര്‍ന്നു.....ആല്‍മരത്തിന്‍റെ ഇലകള്‍ പൊഴിഞ്ഞുതുടങ്ങി.സംന്ന്യാസിയുടെ മുന്‍പിലെ ഭോജ്യങ്ങളുടെ അളവും!ഒരു പ്രഭാതത്തില്‍ അരയാല്‍ ഉണങ്ങി നിലത്തുപതിച്ചു.സംന്ന്യാസിയുടെ പൊടിപോലുമുണ്ടായിരുന്നില്ല!!!!

No comments:

Post a Comment