കഥക്കൂട്ടിലേക്ക് സ്വാഗതം
ഒരു നിമിഷം....
സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....
Wednesday, January 6, 2010
സ്വപ്നാടനം
നടന്നു നടന്നു തളര്‍ന്നു ഞാന്‍.ഇനി ഇന്നലെക്കണ്ട സ്വപ്നത്തിന്‍റെ കഥ മുഴുവനാക്കണം.സ്വപ്നമാകുന്ന ഒരാല്‍മരച്ചുവട്ടിലിരിക്കാം.ഒരല്പനേരം,അതിനു ശേഷം വരണ്ടുണങ്ങിയ നദിയിലെ ഒരു കുമ്പിള്‍ വെള്ളം കുടിക്കണം.ദാഹം തീരില്ലെങ്കിലും.സ്വപ്നാടനത്തില്‍ ഹരിതകത്തിലലിയാം.......കഴുകുകള്‍ കണ്ണുകള്‍ കൊത്തിപ്പറിക്കുന്നത് സ്വപ്നമാണെന്നാണ് കരുതിയത്!.അതു സത്യമായിരുന്നു.ഈ വൃദ്ധയായ ഭൂമി പിളര്‍ന്നു മറഞ്ഞിരുന്നെങ്കില്‍..
Subscribe to:
Post Comments (Atom)
No comments:
Post a Comment