കഥക്കൂട്ടിലേക്ക് സ്വാഗതം
ഒരു നിമിഷം....
സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....
Wednesday, January 27, 2010
മരണവും പ്രണയവും
"എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു പക്ഷെ എന്‍റെ അച്ഛനുമമ്മയും".അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീരെടുത്തുതുടങ്ങി."എങ്കിലും ഞാനെങ്ങനെ മറക്കും?"അവന് സഹിക്കുന്നതിലപ്പുറമായിരുന്നു ആ വിടവാങ്ങല്‍."എങ്കില്‍ അടുത്തജന്മത്തിലൊരുമിക്കാം".അവള്‍ നടന്നുമറയാനൊരുങ്ങി."ഒരുനിമിഷം".അവനവളുടെ കൈകളില്‍ പിടിച്ചു...ഒരു കാല്‍വയ്പ്!! ആ കമിതാക്കളാകുന്ന കുഞ്ഞനുറുമ്പുകള്‍ ചതഞ്ഞു ചത്തുപോയി.മരണവും പ്രണയവുമിങ്ങനെയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment