കഥക്കൂട്ടിലേക്ക് സ്വാഗതം
ഒരു നിമിഷം....
സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....
Tuesday, February 23, 2010
മോഹപ്പച്ച
ചിത്രകഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ രഘുവിനെ ചെറിയപ്രായത്തില്‍ തന്നെ വല്ലാതെയാകര്‍ഷിച്ചിരുന്നു.രസം പിടിപ്പിക്കുന്ന കഥകള്‍!!കഥാപാത്രങ്ങള്‍!!.എല്ലാ കഥകളുടേയും അവസാനം രാജകുമാരിയെ വീണ്ടെടുക്കുന്ന രാജകുമാരനും രാജ്യം വീണ്ടെടുക്കുന്ന രാജാക്കന്‍മാരും തിന്മയെ പൊരുതിതോല്‍പിക്കുന്ന നന്മയും മാത്രമായിരുന്നു.മനസ്സിന്‍റെ ഇരുണ്ട കോണില്‍ താഴിട്ടടച്ചിരിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ടയിലിരുന്ന് ചിത്രശലഭങ്ങള്‍ കുശലം ചോദിക്കാറുണ്ട്."ഞങ്ങളെയൊന്നു തുറന്നുവിടാമോ?".ഇരുട്ടറയില്‍ കിടക്കുന്ന കഥാപാത്രങ്ങള്‍ ഇടയ്ക്കിടയക്ക് കളിയാക്കുവാനും തുടങ്ങി."ഞങ്ങളെ മറന്നുതുടങ്ങി അല്ലേ?".ഇത്തരത്തിലുള്ള മറവി നല്ലതാണെന്നാണ് രഘു ചിന്തിക്കാറുള്ളത്.അതിനുതക്കതായ കാരണവുമുണ്ട്,ആ ചിത്രകഥാപുസ്തകങ്ങള്‍ തുറക്കുവാന്‍ ഭയമാണെന്ന് എങ്ങനെ പുറത്തുപറയും?.അവയില്‍ നിന്നെന്തെങ്കിലും വിശദീകരിച്ചാല്‍...അയാല്‍ തന്‍റെ ജീവിതത്തേക്കുറിച്ചോര്‍ത്ത് വിഷാദിച്ചു.മറവിയുടെ ഇടനായികളില്‍ പതുങ്ങിയിരിക്കുന്ന പ്രകാശം പരത്തുന്ന പുസ്തകങ്ങള്‍ തന്നെ വിഴുങ്ങിക്കളയുമെന്നുവരെ ഭയപ്പെട്ടു!."ഭയത്തിലൂടെ പൂക്കുന്നതാണല്ലോ ജീവിതം".രഘു നെടുവീര്‍പ്പുതിര്‍ത്തു............അവസാനം മറവിയാകുന്ന മരുവിലെ ഓര്‍മ്മയാകുന്ന മരുപ്പച്ചയുടെ തിളക്കത്തില്‍ പഴയൊരു ചിത്രകഥാപുസ്തകം രഘു വിറയ്ക്കുന്ന കരങ്ങളോടെ തുറന്നു."തന്‍റെ പിറവിയുടെ ,സ്വത്വത്തിന്‍റെ,മണ്ണിന്‍റെ ജലത്തിന്‍റെ പ്രകൃതിയുടെ പഴമയുടെ മണത്തില്‍ കോരിത്തരിച്ചുപോയി!!!..........വെളുപ്പിന് അശ്വതി ചായയുമായി രഘുവിനെത്തിരഞ്ഞു.തുറന്ന ചിത്രകഥാപുസ്തകത്തിലെ ചിത്രകഥാപാത്രമായി ,അതാ...രഘു കിടക്കുന്നു! അവള്‍ ആശ്ചര്യത്തോടെ പുസ്തകം തന്‍റെ മാറോട് ചേര്‍ത്തുവച്ചു.
Subscribe to:
Post Comments (Atom)
ഇവിടെ വന്നു പോയി സൈറസ്
ReplyDeleteപുസ്തകത്തിന്റെ പ്രസാധനച്ചടങ്ങില്‍ വച്ചു കണ്ടുമുട്ടിയ ആള്‍
കഥകളെല്ലാം വായിപ്പിയ്ക്കുന്നവതന്നെ....
പിന്നെ ഇതെല്ലാം കവിതകള്‍ എന്ന ലേബലില്‍ എഴുതാതിരുന്നതും നന്നായി.. മറ്റു പലരും ചെയ്യുന്നതു പോലെ!