കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Tuesday, December 1, 2009

ഏകാധിപത്യം

യജമാനന്‍ തന്‍റെ സേവകനെ നിശീതമായി ശകാരിച്ചു.സേവകന്‍ തന്‍റെ ഭാര്യയെ ശകാരിക്കുവാനാരംഭിച്ചു.ഭാര്യ കുട്ടികളെ നീചമായി ശകാരിച്ചു.കുട്ടികളോ പട്ടികളെ തൊഴിക്കാനും!പട്ടി അടുത്തവീട്ടിലെ പൂച്ച........അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു!.

No comments:

Post a Comment