കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Tuesday, December 1, 2009

ഒരു യാത്രയുടെ അന്ത്യം

ഇരുണ്ട ഗുഹയിലൂടെയുള്ള കുത്തൊഴുക്ക്.ആരംഭത്തിലെ മിന്നല്‍ വെളിച്ചത്തില്‍ പുകമറപോലൊരു നഗരം കണ്ടിരുന്നു.വീണ്ടും യാത്രതന്നെ യാത്ര.രക്ഷക്കായി ഇരുട്ടില്‍ പരതിക്കൊണ്ടായിരുന്നു യാത്ര.അവസാനം പുഴുക്കളരിക്കുന്ന ഒരു കുഴിയിലേക്കാണു പതിച്ചത്.പുഴുക്കള്‍ ശരീരം മുഴുവന്‍ പുഴുക്കള്‍."രക്ഷ,ഇവിടെ നിന്നൊരു രക്ഷ,"ആരോ ഞരങ്ങിയ ശബ്ദത്തില്‍ പിറുപിറുത്തു."ഇതാണു നിങ്ങളുടെ രക്ഷ".പാപത്തിന്‍റെ ഭൂതങ്ങള്‍ പല്ലിറുമ്മിക്കൊണ്ടിരുന്നു.

No comments:

Post a Comment