കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Tuesday, December 1, 2009

രാജാക്കന്‍മാര്‍

അവന്‍റെ ഹൃദയത്തിന്‍റെ താക്കോല്‍ പഴുതിലൂടെയവര്‍ ഒളിഞ്ഞു നോക്കി.അവിടെ പുള്ളിപ്പുലിയും,ബാലസിംഹവും,പാമ്പും,കുട്ടികളും ഒരുമിച്ചു കളിക്കുന്നതു കണ്ടു.എങ്ങും വെളിച്ചം തന്നെ വെളിച്ചം!തേജ്ജസ്സിന്‍റെ പ്രഭാവം!പാപവും ശാപവുമില്ല.ഒളിഞ്ഞു നോക്കിയവര്‍ തങ്ങളുടെ ഹൃദയമാകുന്ന താക്കോലുകളാല്‍ ആ വാതില്‍ തുറന്നു. അവര്‍ അവിടെ രാജാക്കന്‍മാരായി വാഴുവാന്‍ തുടങ്ങി.

No comments:

Post a Comment